കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന പ്രചാരണം തള്ളിയാണ് കേരള മുസ്ലിം ജമാഅത്ത് രംഗത്തെത്തിയത്.
സമസ്ത സെന്റിനറിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ചേർന്ന പാർലമെന്ററി സംഗമത്തിൽ ഇടത് പക്ഷത്തെ പിന്തുണക്കാൻ തീരുമാനിച്ചു എന്നതായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുമായി കേരള മുസ്ലിം ജമാഅത്തിനോ സുന്നി സംഘടകൾക്കോ ബന്ധമില്ലെന്ന് സംഘടന അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും സംഘടന നയത്തിനെതിരാണെന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി വ്യക്തമാക്കി.